May 25, 2008

ആദ്യകാല കവിതകള്‍

പണ്ട് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പതില്‍ സ്കൂള്‍ യുവജനോത്സവ ഇനമായ കവിതാരചനയ്ക് ആളെ തികയാതെ വന്നു.. കയ്യിലൊരു പെനും തന്നു ഏതാണ്ടൊരുത്തന്‍ എന്നെ ആ ക്ലാസ്സില്‍ കൊണ്ടിരുത്തി.. അന്നു മുതല്‍ സ്കൂളിന്റെ പടി ഇറങ്ങുന്നതു വരെ, മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവായി ഞാന്‍ വിലസി..

ആ ഒരു കാലയളവില്‍ കോറിയിട്ട ഒന്നു രണ്ടു കവിതകള്‍ ഞാനിതാ പേഷ് കര്‍ത്താ ഹൈ* ...
*Copyright : അയമദ് തസ്ലീം

---------------------------------------------------------------

നന്ദി
നന്ദി സിയൂസ്... നന്ദി.
നിന്‍ പ്രീതി മോഹിക്കുവോര്‍,
അബലരാം മനുഷ്യര്‍
ഒളിംപസ്സ് നിരകളില്‍
കൊണ്ടാടിയൊരുത്സവം

ഹെര്‍ക്കുലീസും,
ഫെലിപ്പിഡസ്സും,
തെളിച്ച വീഥിയിലൂടെ
നടക്കുകയായ് നാം.
ജെസ്സി ഓവന്‍സ്സായ്,
പാവോ നൂര്‍മിയായ്.
സാഹോദര്യമെന്ന ദീപശിഖയുമായ്
കൂടുതല്‍ വേഗത്തില്‍
കൂടുതല്‍ ഉയരത്തില്‍
കൂടുതല്‍ ദൂരത്തില്‍

എന്തു കണ്ടിട്ടാണ് എന്നറിയില്ല, മാതൃഭൂമി ആഴ്ച്പപ്പതിപ്പ് 2000 നവംബര്‍ 12 ന് അഥവാ 1176 തുലാം 27ന് ഈ കവിത പ്രസിദ്ധീകരിച്ചു.. വളരെ അധികം നന്ദിയുണ്ട്..
----------------------------------------------------------------


പൌരവിലാപം
സന്ധ്യ..
ആഴിയിലലിയുന്ന അര്‍ക്കന്റെ തേങ്ങലായ്.
ഒരു പകലിന്റെ നൊമ്പരം.
പുതിയൊരു പകലിനെ വരവേല്‍ക്കാ-
നൊരുങ്ങുന്ന സന്ധ്യ.

തിരക്കിട്ടടിക്കുന്ന
ചിരിച്ചുക്കൊണ്ടൊഴിയുന്ന തിരകളോതു-
ന്നകല്‍ച്ചയുടെ തത്വശാസ്ത്രം..
മനസ്സിന്നിടവഴിയില്‍ കണ്ട ചിന്തകളോതി,
ലാഭ നഷ്ടത്തിന്‍ സമവാക്യം.
വിശപ്പിന്റെ നൊമ്പരം മറന്നൂ
പ്രത്യയ ശാസ്ത്രങ്ങള്‍..
അധികാരമൂട്ടീ ജനങ്ങളെ
സമത്വത്തിന്‍ ബലിച്ചോറ്..
ധരണിതന്‍ വിരിമാറ് കീറി,
സമ്പദ് വ്യവസ്തകള്‍.

വിലപിക്കാം നമ്മുക്ക്,
മണ്‍മറഞ്ഞ മുഖങ്ങളോര്‍ത്ത്
പ്രാര്‍ഥിക്കാം നമ്മുക്കൊരു മാപ്പ്.
പുനര്‍ജനിക്കട്ടെ ഉട്ടോപ്പ്യകള്‍.
ഉദിക്കട്ടെ സൂര്യന്‍ വീണ്ടും,
സമത്വത്തിന്‍ ഉണര്‍ത്തു പാട്ടുമായ്..



2004 ല്‍ സ്കൂള്‍ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന രാജീവന്‍ സര്‍ , എന്നെ ഓടിച്ചിട്ട് പിടിച്ച് ഇരുത്തി എഴുത്തിച്ച* കവിത..

* അതിശയോക്തി
------------------------------------------------

May 24, 2008

കുസാ‍റ്റ് & ഫോട്ടോണിക്സ്

കുസാറ്റ് അഥവാ കൊച്ചി സര്‍വകലാശാല. ഇവിടെ അദ്ധ്യാപകര്‍ മുതല്‍ കാക്കകള്‍ വരെ എല്ലാവരും ക്രൂരമനോഭാവമുള്ളവരാണ് . ആകെ കൂടെ പാവങ്ങളായിട്ടുള്ളതു നമ്മള്‍ വിദ്യാര്‍ത്ഥികള്‍. ആകെ ഉള്ള ഒരാശ്വാസം ചുരുങ്ങിയ ചെലവില്‍ ISO മുദ്ര പതിപ്പിച്ച ഭക്ഷണം ലഭിക്കുന്ന ICH ആണ്. പൂര്‍ണ രൂപം ഇന്ത്യന്‍ കോഫി ഹൌസ്. പ്രതിദിനം ലോകത്തുല്പാദിപ്പിക്കപെടുന്ന ബീറ്റ്റൂട്ടിന്റെ 90 ശതമാനവും ചിലവഴിക്കപെടുന്നത് ഇവിടെ ആണ്. സര്‍വകലാശാലയുടെ പ്രധാന ആകര്‍ഷണവും ICH തന്നെ.

കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറി , അതിനൂതന സാങ്കേതിക സംവിധാനങ്ങളടങ്ങിയ ലാബുകള്‍ എന്നിവയാണ് കുസാറ്റിന്റെ പ്രതിച്ഛായ തകര്‍കുന്ന ഘടകങ്ങള്‍

പണ്ട് ആയിരത്തി തൊള്ളായിരത്തി എൺപത്തിയേഴിൽ ഭൂമിയിലോട്ട് തലയും കുത്തി വീണപ്പൊ സരസ്വതി ദേവി എനിക്കു വേണ്ടി കണ്ടുവെച്ചിരുന്ന കരിയർ ഒരു ഭാഷാശാസ്ത്രജ്ഞന്റേതായിരുന്നു. ആധുനിക ഭൌതിക ശാസ്ത്രത്തിന്റെ അടിസ്ഥാനം ഹീറോഗ്ലിഫിക്സ് ആണെന്നു കണ്ടുപിടിച്ച രണ്ടു തലതെറിച്ചന്മാരിൽ ഒരാളാണു ഞാൻ.ക്വാണ്ടം മെക്കാനിക്സും ഫൊറിയർ ഒപ്റ്റിക്സും ഒക്കെ അണ്ണാക്കിൽ തൊടാതെ വിഴുങ്ങേണ്ട അവസ്ഥ വന്നാൽ ഇങ്ങനെയുള്ള തോന്നൽ ഉണ്ടാവും..

തുടരും...