June 17, 2011

ദുരവസ്ഥ





"നമസ്തെ"..
ആരാപ്പ ഇതെന്ന് വിചാരിച്ച് തിരിഞ്ഞ് നോക്കിയപ്പ ഒരു സായിപ്പ്.
"ഹൈ, ഹോല"
"ഇങ്ങള്‌ ഇൻഡ്യേന്നാ?"
"അതെ"
"ഇങ്ങള്‌ ഹിന്ദുവാ?"
"ഹ്‍മ്മ്മ്മ്.."
"ബീട്ടിലൊക്കെ ഹിന്ദുലാ ബർത്താനം അതൊ ഇൻഗ്ളീസൊ?"
"ഹിന്ദു അല്ല മാമാ ഹിന്ദി. ഞമ്മള്‌ ബീട്ടില്‌ മലയാളത്തിലാ സംസാരിക്കല്‌ "
"ഒ ഒ ഓ. മാറിപ്പോയി....പൊരക്ക് ആനയിണ്ടാ?"
"ഇല്ലാ. പൈ ഇണ്ടേനു. പക്കെ വിറ്റളഞ്ഞ്.ഇപ്പൊ കോയി കച്ചോടം ഇണ്ട്."
"കോയിനെ തിന്ന്വൊ?"
"തിന്നും. പശൂനെം തിന്നും. പ്ലേറ്റിന്നെണീറ്റ് തിരിച്ച് കടിക്കാത്ത എന്തിനെം തിന്നും.."
"അപ്പൊ ഇങ്ങളെ അമ്പലത്തില്‌ കേറ്റ്വൊ?"
"പോയാ കേറ്റും"
"ഇങ്ങളെ ജാതിയേതാ?"
"ജാതി ചോയ്ക്കാൻ പാടില സായിപ്പേ. ബെടക്ക് സ്വഭാവാ"
"ആടത്തെ മുസ്ലീങ്ങളൊക്കെ വല്യ ബെഷമത്തിലാവും ജീവിതം അല്ലേ?"
"എന്ത് ബെഷമം. ഓറും ഞമ്മളെ പോലെന്നെ ജീവിക്ക്‌ന്നു."
"ഈ കറിക്കിത്ര എരു കൂടാൻ എന്തേനു കാരണം?"
"ചെലപ്പൊ മൊളകിടുന്നോണ്ടായിരിക്കും"
.
.
.
.
.
അങ്ങ്നെ സായിപ്പിന്റെ ഭാരതവിജ്ഞാനകോശം മൊത്തമായി കീറി കയ്യിൽകൊടുത്തു പോവാൻ നേരം പുള്ളി ഒരു ചോദ്യം.
"അല്ലേനു ഇങ്ങളേടന്നാന്നാ പറഞ്ഞെ?"
"കേരളം"
"അതേട്യാ? ഇൻ‍ഡ്യേ തന്ന്യാ?"
"അല്ല. കണ്ണൂരില്‌ .. ഇങ്ങള്‌ വന്നിനാ?"
"കഴിഞ്ഞ കൊല്ലം ഞാനും ഓളും വാരണാസില്‌ പോയ്ന്. ഇപ്പോ ഞമ്മള്‌ കൊടികുത്തിയ ഹിന്ദുക്കളല്ലെ. എന്റെ പേരു കിഷൻ ലാൽ പെഡ്രൊ റൊഡ്രിഗസ് . വീട്ട് പേര്‌ രാംസദൻ. വളവ് കയിഞ്ഞ് പസ്റ്റ് വരമ്പിലൂടെ നടന്നാൽ മൂന്നാമത്തെ വീട്. ഒരീസം ബാ. സമൂസ ഇണ്ടാക്കി തരാ."

പട പേടിച്ചഹം പന്തളാഹ് ചെന്നഹോ, ലവിടം പന്തം കൊളുത്തി പടാഹ.

കുറെ യഥാർത്ഥ സംഭാഷണങ്ങളും സംഭവകഥകളും തുന്നിചേർത്തുണ്ടാക്കിയ ഡൂക്ക്ലി കഥ.




January 14, 2011

നക്ഷത്രസുന്ദരിയുടെ പുഞ്ചിരി

ആകാശഗംഗയ്ക്കിരുകരയെങ്ങിലും
മായില്ല നിന്‍ മുഖം മിഴികളില്‍ ഒരിക്കലും .
അസ്തമയസന്ധ്യയില്‍ അലിഞ്ഞ നിന്‍ വിളിക്കായി
കാതോര്‍ത്തിരിക്കുന്നു ഞങ്ങളിന്നും .
പാതിയില്‍ ഒടുങ്ങിയ ചിരികളും , ഇടറിയ പ്രാര്‍ത്ഥനകളും
പിന്നെ ഓര്‍മ്മകളില്‍ ഒരുപിടി നനുത്ത സായാഹ്നങ്ങളും.

June 18, 2010

ജെനു



കൊല്ലവർഷം 1162 ധനു 22

പൂരൂരട്ടാതി നക്ഷത്രം. കരിംപൂരാട്ടം സ്വഭാവം. അനാവശ്യമായി അഞ്ചു പൈസാ പോലും കളയില്ല. എനിക്ക്‌ കടം തന്നത്‌ മാറ്റി നിർത്തിയാൽ. വിജ്ഞാനപ്രദമായ പല കാര്യങ്ങളും മൾട്ടിമീഡിയയുടെ സഹായത്തോടെ വിദ്യാർഥി സമൂഹത്തിനു ലഭ്യമാക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തി. എന്റെ സഹമുറിയൻ എന്ന നിലയിലും പ്രശസ്തി നേടി.വഴിയോര കച്ചവടക്കാരുടെ ഉന്നമനം ഉറപ്പുവരുത്താൻ ആഴ്ചയിൽ ഒരിക്കൽ ജെട്ടി മേനക റൂട്ടിൽ ബൈക്ക് യാത്ര നടത്താറുണ്ട്. പ്രാന്തൻ, വാറുണ്ണി എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.


August 14, 2009

ജെമ്മി



കൊല്ലവർഷം 1161 തുലാം 18
ജെമ്മി ജനിച്ചു. ജനിച്ചോ അതോ മാനത്തൂന്ന് പൊട്ടി വീണോ എന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സെമിനാരിയിലെ അടിച്ചുതളിക്കാരിയെ ലൈൻ വലിച്ചതിനു പുറത്താക്കപ്പെട്ടു. സവർക്കറും ഗോഡ്സെയും ആരാധനാബിംബങ്ങൾ. കഞ്ചാവു കൃഷിയിൽ പ്രഗല്ഭൻ. കാമറ കൈയ്യിൽ കിട്ടിയാ പിന്നെ പശുവിനെം ആടിനെം വഴി നടക്കാൻ സമ്മതിക്കില്ല. ചുരുക്കി പറഞ്ഞാൽ ഇവന്റെ ആഭാസത്തരം കാരണം ചേർത്തല ദേശത്തൂന്ന് മുംബൈ മരുഭൂമിയിലോട്ട് നാടുകടത്തപ്പെട്ടു.

August 07, 2009

ഗോപിക


<span class="blsp-spelling-error" id="SPELLING_ERROR_0">Varamozhi</span> Editor: Text Exported for Print or Save

ജനനം: മേടം 17 , കൊല്ലവര്‍ഷം 1162

സാത്താന്റെ സന്തതികളില്‍ ഏറ്റവും ഇളയത്. ഉദാ‍രമതിയാണ്. എല്ലാ ചൊവാഴ്ച്ചയും പാവങ്ങള്‍ക്ക് കാലി പേഴ്സും എ ടി എം കാര്‍ഡും ദാനം നല്‍കും. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ വാങ്ങാറുണ്ട്. ഇഷ്ട ഭക്ഷണം ചപ്പാത്തി , ഉരുള്ളക്കിഴങ്ങ് , പരിപ്പ്. ഉത്തരേന്ത്യക്കാരെ കണ്ടാല്‍ വഴിമാറി നടക്കും. അവരു കുളിക്കില്ലാത്രെ.

March 15, 2009

ദിനു


ജനനം: ഇടവം 15
കൊല്ലവര്‍ഷം:1160
റ്റീച്ചര്‍മാരുടെ കണ്ണിലുണ്ണി. പെമ്പിള്ളേരുടെ ഉറ്റ തോഴന്‍. തികഞ്ഞ ഗാന്ധിയന്‍.കറ കളഞ്ഞ കമ്മ്യുണിസ്റ്റ്. ഓഹരി കമ്പോളത്തിലെ കാളയും കരടിയുമൊക്കെ ഇവന്‍ തന്നെ.ആഗോള സാമ്പത്തിക മാന്ദ്യത്തിലും തകരാത്ത ബിസിനസ്സ് സാമ്രാജ്യത്തിനുടമ. ദിവസേന വീടു മുതല്‍ കുസാറ്റ് വരെയും തിരിച്ചും നടക്കുന്ന ഇവന്‍ , അങ്ങനെ കിട്ടുന്ന ലാഭം ഡിപ്പാര്‍ട്ട്മെന്റ് ഡെവലപ്പ്മെന്റ് ഫണ്ടിലോട്ട് കൊടുക്കാറാണു പതിവ്.







September 10, 2008

ബാലു ചന്ദ്ര


ജനനം: വൃശ്ചികം 3
കൊല്ലവര്‍ഷം: 1161



ഭാഷ: ചളി.. ആയുധം: ജെറ്റർ പേന.. ശരീരം ശുഷ്കി്ച്ചതാണെങ്കിലും കൈയിലിരുപ്പ് മോശമാണ്. ഇവന്റെ ജെറ്റർ പ്രയോഗം കൊണ്ട് അങ്കഭംഗം വരാത്തവർ ചുരുക്കം. ഏതൊരു സ്ഥാപനത്തില്‍ കയറിക്കൂടിയാലും താക്കോല്‍ക്കൂട്ടം അടിച്ചുമാട്ടാനുള്ള പ്രത്യേക കരവിരുത് കരസ്തമാകിയവന്‍. പെമ്പിള്ളാരെ വഴിനടക്കാന്‍ സമ്മതിക്കാത്തതു കാരണം എട്ടാം വയസ്സില്‍ നാട്ടുകാര്‍ പിടിച്ച് കല്യാണം കഴിപ്പിച്ചു. 42 സൈസിലുള്ള ഷര്‍ട്ടിടുക എന്നതാണ് ജീവിതാഭിലാഷം. അതും മുന്‍കൂട്ടികണ്ട് വാങ്ങിയ ഷര്‍ട്ടുകള്‍ ഞാ‍ന്‍ അടിച്ചുമാറ്റി എന്നുള്ളതു മറ്റൊരു സത്യം.