കൊല്ലവർഷം 1162 ധനു 22
പൂരൂരട്ടാതി നക്ഷത്രം. കരിംപൂരാട്ടം സ്വഭാവം. അനാവശ്യമായി അഞ്ചു പൈസാ പോലും കളയില്ല. എനിക്ക് കടം തന്നത് മാറ്റി നിർത്തിയാൽ. വിജ്ഞാനപ്രദമായ പല കാര്യങ്ങളും മൾട്ടിമീഡിയയുടെ സഹായത്തോടെ വിദ്യാർഥി സമൂഹത്തിനു ലഭ്യമാക്കാൻ ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തി. എന്റെ സഹമുറിയൻ എന്ന നിലയിലും പ്രശസ്തി നേടി.വഴിയോര കച്ചവടക്കാരുടെ ഉന്നമനം ഉറപ്പുവരുത്താൻ ആഴ്ചയിൽ ഒരിക്കൽ ജെട്ടി മേനക റൂട്ടിൽ ബൈക്ക് യാത്ര നടത്താറുണ്ട്. പ്രാന്തൻ, വാറുണ്ണി എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നു.
No comments:
Post a Comment